ജില്ല ആശുപത്രിക്ക്​ മുകളിൽ മരംവീണു; നാലുപേർക്ക്​ പരിക്ക്​

കോട്ടയം: കോട്ടയം ജില്ല ആശുപത്രിക്ക് മുകളിൽ മരംവീണു. രോഗികളുടെ കൂട്ടിരിപ്പുകാരായ സ്ത്രീകളടക്കം നാലുപേർക്ക ് പരിക്കേറ്റു. 11ാം വാർഡിൽ കൂട്ടിരിപ്പുകാരായ അയ്മനം ചിറയിൽ തമ്പി തമ്പി (49), ഭാര്യ ബിന്ദു (43), കഞ്ഞിക്കുഴി അലീന നിവാസിൽ ഓമന (55), തോട്ടയ്ക്കാട് ഇരുവുചിറ കരോട്ട് സരസമ്മ കരുണാകരൻ (68) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. 11ാംവാർഡിൻെറ സമീപത്തായിനിന്ന വലിയമരം കടപുഴകി ഷീറ്റുമേഞ്ഞ കെട്ടിടത്തിേലക്ക് പതിക്കുകയായിരുന്നു. മേൽക്കൂരയായ ഷീറ്റും സീലിങ്ങും തകർന്നുവീണാണ് കൂട്ടിരിപ്പുകാരായവർക്ക് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന മകൻ നവീന് കൂട്ടിരിക്കാനെത്തിയതാണ് മാതാപിതാക്കളായ തമ്പിയും ബിന്ദുവും. ബിന്ദുവിന് പുറത്തും തമ്പിക്ക് കാലിനുമാണ് പരിക്കേറ്റത്. കൂട്ടിരിപ്പുകാരായ ഓമനക്ക് കൈക്കും സരസമ്മക്ക് തലക്കുമാണ് പരിക്കേറ്റത്. കാറ്റിൽ വൻശബ്ദത്തോടെയാണ് 22ലധികം പേർ ചികിത്സയിൽ കഴിഞ്ഞ വാർഡിന് മുകളിലേക്ക് മരംവീണത്. ആർ.എം.ഒ ഭാഗ്യശ്രീ നേതൃത്വത്തിൽ വാർഡിൽ കഴിഞ്ഞ രോഗികളടക്കമുള്ള മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തകർന്ന ഷീറ്റിൻെറ കഷ്ണങ്ങളടക്കം വരാന്തയിലും വാർഡിലും ചിതറിക്കിടക്കുകയാണ്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി മരത്തിൻെറ ശിഖരങ്ങൾ മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.