P5 photo news മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം -ഇ.സി. ആയിഷ

തിരുവനന്തപുരം: വാളയാര്‍ സംഭവത്തിൽ പ്രതികള്‍ രക്ഷപ്പെട്ടതിൻെറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത ്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ പറഞ്ഞു. കേസില്‍ പുനരന്വേഷണം നടത്തുക, പ്രതികള്‍ കുറ്റമുക്തരാക്കപ്പെട്ടതിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുക, ചൈല്‍ഡ് വെല്‍ഫെയര്‍ കമീഷനെ രാഷ്ട്രീയമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിെമന്‍ ജസ്റ്റിസ് മൂവ്‌മൻെറ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് തെളിവുകള്‍ ദുര്‍ബലമാക്കി കേസ് അട്ടിമറിക്കപ്പെടാന്‍ ഇടവരുത്തിയത്. രാഷ്ട്രീയ സ്വാധീനം നടന്നെന്ന് പകല്‍പോലെ വ്യക്തമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാൻ പ്രതികള്‍ക്കുവേണ്ടി ഹാജരായതുതന്നെ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുെന്നന്നും അവര്‍ പറഞ്ഞു. കേസ് പ്രതികള്‍ക്കനുകൂലമായതിൻെറ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ഇത് ഉൾക്കൊണ്ട് രാജിെവക്കാനുള്ള രാഷ്ട്രീയധാര്‍മികത കാട്ടണമെന്നും അധ്യക്ഷത വഹിച്ച വിെമന്‍ ജസ്റ്റിസ് മൂവ്‌മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇര്‍ഷാദ് പറഞ്ഞു. മ്യൂസിയം പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ക്ലിഫ്ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ജബീന ഇര്‍ഷാദ്, മുംതാസ്ബീഗം, ചന്ദ്രിക കൊയിലാണ്ടി, സുബൈദ കക്കോടി, സുഭദ്രാമ്മ തോട്ടപ്പള്ളി, സീനത്ത് കോക്കൂര്‍, സനീറ സജീദ് എന്നിവരുള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. വിെമന്‍ ജസ്റ്റിസ് മൂവ്‌മൻെറ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം, ജില്ല പ്രസിഡൻറ് രഞ്ജിത ജയരാജ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് എന്‍.എം. അന്‍സാരി എന്നിവര്‍ സംസാരിച്ചു. വിെമന്‍ ജസ്റ്റിസ് മൂവ്‌മൻെറ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.