മൊബൈല്‍ ആൻഡ്​ റീട്ടെയിലേഴ്സ് അസോസിയേഷന്‍ സമരത്തിന്​

കോട്ടയം: ചെറുകിട വ്യാപാര മേഖലെയ തകർക്കുന്നുവെന്നാരോപിച്ച് മൊബൈല്‍ ആൻഡ് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് കേരള യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തിരുനക്കര ഗാന്ധിപ്രതിമക്ക് മുന്നില്‍ ഉപവാസസമരം നടത്തും. സംസ്ഥാന പ്രസിഡൻറ് എം.എം. ശിവ ബിജു നേതൃത്വം നൽകും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഉപവാസസമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എം.കെ. തോമസുകുട്ടി ഓണ്‍ലൈന്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലും. വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എം.എം. ശിവ ബിജു, സംസ്ഥാന കമ്മിറ്റി അംഗം ബിജു മാത്യു, കോട്ടയം ജില്ല പ്രസിഡൻറ് നൗഷാദ് പനച്ചിമൂട്ടില്‍, ജില്ല ജനറല്‍ സെക്രട്ടറി ബേബി കുടയംപടി, ട്രഷറര്‍ നജീബ് എന്നിവർ പങ്കെടുത്തു. സമൃദ്ധി കാര്‍ഷിക കാമ്പയിനും കാര്‍ഷികമേളയും കോട്ടയം: കാര്‍ഷികമേഖലയില്‍ പുത്തനുണർവ് ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന സമൃദ്ധി കാര്‍ഷിക കാമ്പയിൻെറ ജില്ലതല ഉദ്ഘാടനവും കാര്‍ഷികമേളയും നവംബര്‍ രണ്ടുമുതൽ നാലുവരെ തിരുനക്കര മൈതാനത്ത് നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എൽ.എ അധ്യക്ഷതവഹിക്കും. കാര്‍ഷിക സെമിനാറുകള്‍, ഉല്‍പന്ന പ്രദര്‍ശനവും വിപണനവും കാര്‍ഷിക മത്സരങ്ങള്‍, ബാലസഭ കുട്ടികളുടെ ചിത്രരചന മത്സരം, പരമ്പരാഗത നാടന്‍ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവയുണ്ടാകും. കുടുംബശ്രീ കഫേ യൂനിറ്റുകളുടെ വിഭവങ്ങളുമുണ്ടാകും കുടുംബശ്രീയുടെ കാര്‍ഷിക പദ്ധതിയായ മഹിള കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് ഒരുവര്‍ഷം നീളുന്ന കാമ്പയിൻ. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ജനപ്രതിനിധികളെയും കാര്‍ഷിക‏ കാര്‍ഷികേതര വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച് കമ്മിറ്റികള്‍ രൂപവത്കരിക്കും. ഇതോടൊപ്പം പരിശീലനപരിപാടികള്‍, കാര്‍ഷിക ഉത്സവങ്ങള്‍, ബാങ്ക് ലിങ്കേജ് മേളകള്‍, നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തല്‍, കൃഷിയും അനുബന്ധ മേഖലയിലും വിജയം കൈവരിച്ചവരുമായി ചര്‍ച്ചകള്‍ തുടങ്ങിയവ നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.