പ്രയാറി​െൻറ നേതൃത്വത്തിൽ ഇന്ന് പ്രാർഥനയജ്ഞം

പ്രയാറിൻെറ നേതൃത്വത്തിൽ ഇന്ന് പ്രാർഥനയജ്ഞം പൊൻകുന്നം: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാല കൃഷ്ണൻ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ വ്യാഴാഴ്ച ഉദയാസ്തമയ പ്രാർഥനയജ്ഞം നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരാനിരിക്കെ ഭക്തർക്ക് അനുകൂല വിധിയുണ്ടാകണമെന്ന പ്രാർഥനയോടെയാണിത്. വാർത്തസമ്മേളനത്തിൽ അഡ്വ. പി. സതീശ് ചന്ദ്രൻ നായർ, പി.എൻ. ദാമോദരൻ പിള്ള, ജയകുമാർ കുറിഞ്ഞിയിൽ, ടി.പി. രവീന്ദ്രൻപിള്ള, അഡ്വ. അഭിലാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ കടുത്തുരുത്തി: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 43കാരൻ അറസ്റ്റിൽ. ഞീഴൂര്‍ പാറശ്ശേരി മഴുവമ്മാക്കില്‍ ശിവദാസനെയാണ് (43) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 11ഓടെ ജനലിലൂടെ പിടിക്കാന്‍ ശ്രമിച്ചു. വീട്ടമ്മ ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് ബസ് കാത്തിരുന്ന വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.