റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർക്ക് പരിക്ക്

കടുത്തുരുത്തി: റെയിൽവേ ലൈനിൽ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർക്ക് പരിക്ക്. എറണാകുളം സെക്ഷനിലെ ഇലക്ട്രിക് ലൈൻ ജോലിക്കാരായ പന്തളം സ്വദേശി സബീറ (24), മൂവാറ്റുപുഴ രണ്ടാർ സ്വദേശി മഹേഷ് (53) എന്നിവർക്കാണ് പരിക്കേറ്റത്. ദേഹമാസകലം പൊള്ളലേറ്റ മഹേഷിനെ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം കല്ലിങ്കൽ ഭാഗത്തുെവച്ചാണ് അപകടം. ട്രാക്കിനു മുകളിലൂടെ കടന്നുപോകുന്ന ലൈനുകളിൽ ഒരു ട്രാക്കിലെ ലൈൻ ഓഫാക്കിയശേഷം കോവണിെവച്ച് മുകളിൽ കയറി മഹേഷ് ജോലി ചെയ്യുന്നതിനിടെ കോവണി തെന്നിമറിഞ്ഞ് അടുത്ത ട്രാക്കിലെ വൈദ്യുതിയുള്ള ലൈനിലേക്ക് മറിയുകയായിരുന്നു. അതേസമയം, താഴെ കോവണിയിൽ പിടിച്ചുകൊണ്ട് നിന്ന സബീറക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.