നബിദിനാഘോഷം: പതാക ഉയർത്തി

കോട്ടയം: നബിദിനത്തോടനുബന്ധിച്ച് തിരുനക്കര പുത്തൻപള്ളി അങ്കണത്തിൽ 12 ദിവസം നീളുന്ന നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇമാം ത്വാഹ മൗലവി പതാക ഉയർത്തി. പ്രസിഡൻറ് അബുസലി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എൻ.എ. ഹബീബ്, നന്തിയോട് ബഷീർ, എസ്. കൊച്ചുമോൻ, നാസർ തുണ്ടിയിൽ, ടിപ്പു മൗലാന, മൈതീൻപിള്ള, വി.ഒ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. വിപുല നബിദിനാഘോഷങ്ങളുടെ ഭാഗമായി മതപ്രസംഗം, അന്നദാനം, സാംസ്കാരിക സമ്മേളനം എന്നിവ പള്ളി അങ്കണത്തിൽ നടത്തും. നവംബർ 15, 16, 17 തീയതികളിൽ വിജ്ഞാനസദസ്സ് രാത്രി എട്ട് മുതൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.