കൗമാരക്കാരന് മദ്യം നൽകിയ യുവാവ്​ അറസ്​റ്റിൽ

കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പാക്കിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി മാങ്കുളം കൊച്ചുപറമ്പിൽ ജിന്‍സനാണ് (37) അറസ്റ്റിലായത്. സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ ജിന്‍സണ്‍ കൗമാരക്കാരനെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ച ശേഷം രാത്രിയിൽ ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.