വാഹനം ഓടിക്കുന്നതിനിടെ ഷുഗര്‍ താഴ്​ന്നു; കാറിടിച്ച്​ അഞ്ചുപേർക്ക്​ പരിക്ക്​

ഈരാറ്റുപേട്ട: കുർബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന റിട്ട. പ്രഫസറുടെ കാർ നിയന്ത്രണംവിട്ട് പള്ളിയിലെത്തിയവർക്കിടയ ിലേക്ക് ഇടിച്ചുകയറി. അഞ്ചുപേർക്ക് പരിക്ക്. അരുവിത്തുറ സൻെറ് ജോര്‍ജ് കോളജ് റിട്ട. പ്രഫസറും പാലാ സിവില്‍ സർവിസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലുമായ ജോസഫ് വെട്ടിക്കൻെറ വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഷുഗര്‍ താഴ്ന്നതിനെ തുടര്‍ന്ന് ജോസഫ് വെട്ടിക്കൻ അവശനാവുകയും വാഹനത്തിൻെറ നിയന്ത്രണം നഷ്ടമാവുകയുമായിരുന്നു. തിടനാട് പള്ളിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പള്ളിയിലെ പാർക്കിങ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. പള്ളിയില്‍നിന്ന് മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയ വാഹനം മറ്റ് രണ്ട് കാറുകളിലും ഇടിച്ചു. തുടർന്ന് ജോസഫ് വെട്ടിക്കൻ ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞു. ഇദ്ദേഹത്തിനും പരിക്കേറ്റു. ലൗലി ജോയി കള്ളിവയലിൽ, മോളി ജോയി താന്നി പൊതിയിൽ, ജോസഫ് വെട്ടിക്കൻെറ ഭാര്യ ലീലമ്മ, പൊതിയിൽ റോസമ്മ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. റോസമ്മയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.