കോതനല്ലൂരിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

കടുത്തുരുത്തി: കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കോതനല്ലൂർ സൻെറ്് മേരീസ് ക്നാനായ പള്ളിയുടെ (തൂവാനിസ പള്ള ി) കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്നത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ കാണിക്കവഞ്ചി തുറക്കാൻ ട്രസ്റ്റി എത്തിയപ്പോഴാണ് മോഷണവിവരം അിറയുന്നത്. നാലായിരത്തോളം രൂപ മോഷണം പോയതായി പള്ളി അധികൃതർ പറഞ്ഞു. കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.