അമ്പിളിക്കും മകൾക്കും വീടൊരുക്കി സി.പി.എം

വാഴൂർ: സി.പി.എം നേതൃത്വത്തിൽ വീട് നിർമിക്കുന്ന പദ്ധതിയിലൂടെ രണ്ട് സ്ത്രീകൾ മാത്രമുള്ള കുടുംബത്തിനു തണലൊരുങ് ങുന്നു. കൊടുങ്ങൂർ കീച്ചേരിപ്പടി സ്വദേശിയായ അമ്പിളിക്കും മകൾ രാഖിക്കുമാണ് വാഴൂർ ലോക്കൽ കമ്മിറ്റി വീട് നിർമിച്ചു നൽകുന്നത്. അമ്പിളിയുടെ ഭർത്താവ് രാജേഷ് അപകടത്തിൽ മരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് നാലിന് വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ താക്കോൽ കൈമാറും. കാനം രാമകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. ജില്ല കമ്മിറ്റി അംഗങ്ങളായ പ്രഫ. ആർ. നരേന്ദ്രനാഥ്, ഗിരീഷ് എസ്. നായർ, വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ, വാഴൂർ ലോക്കൽ സെക്രട്ടറി ബൈജു കെ. ചെറിയാൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.