ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ തല്ലിത്തകർത്തു

കറുകച്ചാൽ: ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ തല്ലിത്തകർത്ത ശേഷം സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക റുകച്ചാൽ പഞ്ചായത്ത് മൂന്നാം വാർഡിൽ ചമ്പക്കര പള്ളിപ്പടി-തൊമ്മച്ചേരി റോഡിലെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി മുടങ്ങി. കാരണം അന്വേഷിച്ച് കെ.എസ്.ഇ.ബി ഓഫിസിൽ ആളുകൾ എത്തിയെങ്കിലും പ്രശ്‌നം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ ഫ്യൂസുകൾ ഊരിമാറ്റിയ ശേഷം സമീപത്തെ പുരയിടത്തിൽ തല്ലിത്തകർത്തിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തകരാർ പരിഹരിച്ചത്. പ്രദേശത്ത് സമാനസംഭവങ്ങൾ പലവട്ടം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. വഴിവിളക്കുകൾ തകർക്കുന്നതും ട്രാൻസ്‌ഫോർമർ തകരാറിലാക്കുന്നതും പതിവായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.