കണ്ണിലേക്ക്​ വളർന്നിറങ്ങിയ മുഴ ശസ്​ത്രക്രിയയിലൂടെ നീക്കി

കോട്ടയം: തലച്ചോറിൽനിന്ന് വയോധികക്ക് പുനർജന്മം. കടുത്ത തലവേദനയുമായി ചികിത്സക്കെത്തിയ വാഴൂർ സ്വദേശിയായ ശാന്തമ്മയാണ് (66) േരാഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്. കോട്ടയം ഭാരത് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. അനീസ് മുസ്തഫയുടെ നേതൃത്വത്തിൽ 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് വിജയിച്ചത്. കടുത്ത തലവേദനയും ഇടതുകണ്ണ് പുറത്തേക്ക് തള്ളിനിൽക്കുന്നതുമായ നിലയിൽ ഒരാഴ്ച മുമ്പാണ് ശാന്തമ്മ ആശുപത്രിയിലെത്തിയത്. തലച്ചോറിലെ രക്തക്കുഴലുകൾക്കിടയിലൂടെ വളർന്ന് ഇറങ്ങിയ മുഴ രക്തക്കുഴലിന് പരിക്കേൽക്കാതെ ക്യുസ അൾട്രാസൗണ്ട് സംവിധാനം, ഇൻട്രാ ഓപറേറ്റിവ് ഡോപ്ലർ എന്നീ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് അപകടരഹിതമായി നീക്കിയത്. ഡോക്ടർമാരായ ജോസഫ്, മുരളീകൃഷ്ണൻ, നഴ്സുമാരായ സ്നേഹ സൂസൻ, രജിത, ടെക്നീഷ്യൻ രാധാകൃഷ്ണപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ച മുമ്പായിരുന്നു ശസ്ത്രക്രിയ. വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ ശാന്തമ്മ ആശുപത്രി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.