ഇബ്രാഹീംകുട്ടിയുടെ 'ഗോൾകിക്ക്​' പ്രകാശനം ചെയ്​തു

കോട്ടയം: എം.ജി സർവകലാശാല മുൻ കായികവകുപ്പ് മേധാവി ടി.െക. ഇബ്രാഹീംകുട്ടി രചിച്ച 'ഗോൾകിക്ക്' പുസ്തകത്തിൻെറ പ്രകാ ശനം മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.ടി. ചാക്കോക്ക് നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കോട്ടയം ബസേലിയസ് കോളജിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ജി സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ജോസ് ജയിംസ് അധ്യക്ഷതവഹിച്ചു. എം.ജി സർവകലാശാല മുൻ വി.സി ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. കേരള ഫുട്ബാൾ അസോസിയേഷൻ ഓണററി പ്രസിഡൻറ് കെ.എം.ഐ മേത്തർ, മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ കെ.ടി. ചാക്കോ, രാജീവ് കുമാർ, ഡോ. രജിനോൾഡ് വർഗീസ്, ബസേലിയസ് കോളജ് പ്രിൻസിപ്പിൽ ഡോ. ബിജു തോമസ്, ഫിഫ റഫറി എം.ബി. സന്തോഷ്കുമാർ, മാധ്യമം ബ്യൂറോ ചീഫ് സി.എ.എം. കരീം എന്നിവർ പങ്കെടുത്തു. ടി.കെ. ഇബ്രാഹീംകുട്ടി പുസ്തകം പരിചയപ്പെടുത്തി. 'ഗോൾകിക്ക്' പുസ്തകത്തിൽ ഫുട്ബാൾ കളിയുടെയും ജീവിതത്തിൻെറയും ലക്ഷ്യങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഇതിനൊപ്പം മുൻ ഫുട്ബാൾ താരങ്ങളുടെ അനുഭവക്കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ മുൻ ഇന്ത്യൻ-യൂനിവേഴ്സിറ്റി ഫുട്ബാൾ താരങ്ങളും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.