വെള്ളക്കെട്ട്: ഓപറേഷൻ അനന്ത മാതൃകയാക്കണം -ഉമ്മൻ ചാണ്ടി

കോട്ടയം: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഓപറേഷൻ അനന്തപദ്ധതി മാതൃകയാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രധാന നഗര ങ്ങൾക്കുവേണ്ടി അടിയന്തരമായി പദ്ധതി തയാറാക്കി നടപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടി. 100 കോടിയുടെ എസ്റ്റിമേറ്റാണ് ഓപറേഷൻ അനന്തക്കായി തയാറാക്കിയത്. 36 കോടിയുടെ പ്രവർത്തനങ്ങളാണ് യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് നടപ്പാക്കിയത്. തമ്പാനൂർ-കിഴക്കേകോട്ട പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഭീഷണിയാണ് 36 കോടി ചെലവിൽ പരിഹരിച്ചത്. ബാക്കി പ്രദേശങ്ങളിലെ പ്രവർത്തനം ഇനിയും ബാക്കിനിൽക്കുകയാണ്. ഇടതുസർക്കാർ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ല. പ്രധാന നഗരങ്ങൾക്കുവേണ്ടി ഇത്തരം പദ്ധതികൾ തയാറാക്കി സർക്കാർ സഹായത്തോടെ നടപ്പാക്കിയാൽ മാത്രമേ വെള്ളക്കെട്ട് ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിലുള്ള പ്രായോഗിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പദ്ധതി തയാറാക്കി അടിയന്തരമായി നടപ്പാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.