കലക്ടറേറ്റിൽ വെള്ളമില്ല; ജീവനക്കാർ ദുരിതത്തിൽ

പത്തനംതിട്ട: കലക്ടറേറ്റിൽ മൂന്ന് ദിവസമായി വെള്ളമില്ല, ജീവനക്കാർ വലയുന്നു. മോട്ടോർ തകരാറിലായതാണ് കാരണം. രണ്ട് മോട്ടോറാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണം തകരാറിലാണ്. മറ്റേത് ചളിയിൽ പുതഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തിപ്പിക്കാനും കഴിയുന്നിെല്ലന്ന് പറയുന്നു. വാട്ടർ അതോറിറ്റി കലക്ടറേറ്റിനു മുന്നിലുള്ള ടാങ്കിലേക്കാണ് പൈപ്പ് വഴി വെള്ളം എത്തിക്കുന്നത്. പിന്നീട് അവിടെ നിന്ന് കലക്ടറേറ്റ് കെട്ടിടത്തിൻെറ അഞ്ചാം നിലയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്ന കലക്ടറേറ്റിൽ ദിവസങ്ങളായി വെള്ളമില്ലാതെ ജീവനക്കാർ നെട്ടോട്ടം ഓടുേമ്പാഴും മോട്ടോർ നന്നാക്കുന്ന നടപടി ഇഴയുകയാെണന്ന് ജീവനക്കാർ പറയുന്നു. എറണാകുളത്തുനിന്ന് പുതിയ മോട്ടോർ എത്തിക്കാനുള്ള നടപടിയായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ജീവനക്കാർക്ക് ബാത്ത്റൂമിൽ പോകാൻപോലും കഴിയാത്ത സ്ഥിതിയാണിപ്പോൾ. വെള്ളം ഇല്ലാത്തതിനാൽ ചില ജീവനക്കാർ അവധിയെടുക്കുകയും ചെയ്തു. കലക്ടറേറ്റിൽ മാത്രമല്ല ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിലും വെള്ളമില്ല. പുറത്തുനിന്ന് ടാങ്കറിൽ വെള്ളം എത്തിച്ചാണ് ക്വാർട്ടേഴ്സിൽ രണ്ടു ദിവസം ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരും വെള്ളം കിട്ടാതെ വലഞ്ഞു. വില്ലേജ് ഓഫിസ്, റവന്യൂ, ആരോഗ്യകേരളം, പി.ആർ.ഡി, പ്ലാനിങ് ഓഫിസ്, സുതാര്യകേരളം എന്നിവയടക്കമുള്ള നിരവധി ഓഫിസുകൾ കലക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഗർഭിണികളും വികലാംഗരും ആയവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അഞ്ചു നിലയുള്ള കെട്ടിടത്തിൽനിന്ന് സമീപത്തുള്ള ജില്ല പഞ്ചായത്ത് ഓഫിസിലെത്തിയാണ് ജീവനക്കാർ കഴിഞ്ഞ ദിവസം വെള്ളം ഉപയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.