ഫിഷ് റോൾ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഇരുപതോളം പേർ ആശുപത്രിയിൽ

പൊൻകുന്നം: ബേക്കറിയിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഇരുപതിലേറെപ്പേർ വിവിധ ആശുപത്രികളിലായി ചികിത് സ തേടി. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കൊടുങ്ങൂർ എന്നിവിടങ്ങളിലെ ബേക്കറികളിൽ നിന്ന് ഫിഷ് റോൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായ ബേക്കറിയുടെ തന്നെ ശാഖകളാണിത്. ഞായറാഴ്ച വൈകീട്ടാണ് ശാരീരികാസ്വാസ്ഥ്യവുമായി ആൾക്കാർ ആശുപത്രികളിൽ എത്തിയത്. കൂടുതൽ പേർ ചികിത്സ തേടി എത്തിയതോടെയാണ് ഒരേ ബേക്കറിയിലെ ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് മനസ്സിലായത്. കൂടുതൽ പേർക്കും ഛർദി, വയറുവേദന, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടത്. വട്ടയ്ക്കാട്ട് റെന്നി വിക്ടർ (53), ജോജോ എബ്രഹാം, ജോജി എബ്രഹാം (48), ജോസ് എബ്രഹാം (63), റാന്നി ചേത്തയ്ക്കൽ മേലെപരിയാത്ത് എം.ആർ. ബിജു (50), മകൾ ഐശ്വര്യ ബിജു, അമ്പിളി ബാലകൃഷ്ണൻ, പൊൻകുന്നം കല്യാംകുടി കവിത (33), ഇളങ്ങുളം കണിയാംപറമ്പിൽ സുമിത്ര (23) എന്നിവരെ ഛർദി, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങളോടെ പൊൻകുന്നത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബിജു, ഐശ്വര്യ, അമ്പിളി തുടങ്ങിയവരെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നിരവധി പേർ മേഖലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി മടങ്ങി. ഉപജില്ല ശാസ്ത്രോത്സവം: മുസ്‌ലിം ഗേൾസിന് ഓവറോൾ ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ എല്ലാ വിഭാഗങ്ങളിലും മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. സയൻസ് മേളയിൽ 103 പോയൻറും ഗണിതത്തിൽ 244, സോഷ്യൽ സയൻസിൽ 121, പ്രവൃത്തി പരിചയത്തിൽ 275, ഐ.ടിയിൽ 124 പോയൻറും സ്കൂളിന് ലഭിച്ചു. ആകെ 867പോയൻറ് നേടി മേള ഓവറോളും സ്കൂൾ നേടി. എല്ലാ വിഭാഗങ്ങളിലുമായി 85എ ഗ്രേഡും 16ബി, ഒമ്പത് സി ഗ്രേഡുകളും വിദ്യാർഥികൾക്ക് ലഭിച്ചു. അസെറ്റ് വിജയികളെ സ്കൂൾ മാനേജ്മൻെറ്, പി.ടി.എ, സ്റ്റാഫ്‌ കമ്മിറ്റികൾ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.