അമൃതം പൊടിയിൽ കൊതിയൂറും വിഭവങ്ങളൊരുക്കി അമ്മമാർ

കറുകച്ചാൽ: അമൃതംപൊടിയിൽ കൊതിയേറും വിഭവങ്ങളൊരുക്കി കറുകച്ചാലിലെ വീട്ടമ്മമാർ. കറുകച്ചാൽ പഞ്ചായത്ത് ആറാം വാർഡ് 130ാം നമ്പർ അംഗൻവാടിയിലാണ് വ്യത്യസ്തമായ ഭക്ഷ്യമേള നടത്തിയത്. കേക്ക്, ഉണ്ണിയപ്പം, ലഡു, ഇലയട, അടപ്രഥമൻ തുടങ്ങി 25ഓളം വ്യത്യസ്ത വിഭവങ്ങളാണ് വീട്ടമ്മമാർ ഒരുക്കിയത്. ആറുമാസം മുതൽ മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്നതാണ് അമൃതംപൊടി. ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയ, പഞ്ചസാര എന്നിവയാണ് അമൃതംപൊടിയിൽ അടങ്ങിയിട്ടുള്ളത്. ഇവയുടെ രുചി മിക്കകുട്ടികൾക്കും ഇഷ്ടപ്പെടാറില്ല. ഇതിനാലാണ് സർക്കാർ നിർദേശപ്രകാരം അമൃതംപൊടി ഉപയോഗിച്ച് ഭക്ഷ്യമേള നടത്തുന്നത്. പഞ്ചായത്ത് അംഗം സിന്ധു രാജീവ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.