പട്ടാപ്പകൽ വീട്ടിൽനിന്ന്​ സ്വർണാഭരണ മോഷണം: അയൽവാസികൾ അറസ്​റ്റിൽ

കാഞ്ഞിരപ്പള്ളി: പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശികളായ ഇഞ്ചിക്കാലായിൽ മനോജ് (42), ചീരാംകുളത്ത് അനിക്കുട്ടൻ (34) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. പ്രതികളുടെ അയൽവാസിയായ കുരിശുംമൂട്ടിൽ ഔസേപ്പച്ചൻെറ വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. പട്ടാപ്പകൽ ഓട് പൊളിച്ച് വീട്ടിനുള്ളിൽ കയറിയ പ്രതികൾ അലമാര കുത്തിത്തുറന്ന് ആറ് പവൻ വരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. സ്വകാര്യ പണമിടസ്ഥാപനത്തിൽ പണയംെവച്ച ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ വീട്ടിൽ ഒളിപ്പിച്ച ബാക്കി ആഭരണങ്ങളും കണ്ടെത്തി. പണയംെവച്ചപ്പോൾ ലഭിച്ച തുക മദ്യപാനത്തിനാണ് ചെലവഴിച്ചത്. പ്രതികളുടെ ആർഭാടജീവിതത്തെപ്പറ്റി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണവിവരത്തിൻെറ ചുരുളഴിഞ്ഞത്. പ്രതികളെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി. സി.ഐ ഇ.കെ. സോൾജിമോൻ, എസ്.ഐ എസ്. സുരേഷ്, എ.എസ്.ഐ കെ.എസ്. ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്. ബിജുമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഷാജി ചാക്കോ, റിച്ചാർഡ് സേവ്യർ, ജോൺസൺ, ജയലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.