കൊട്ടിക്കലാശം: അടൂർ പ്രകാശ് ​വിട്ടുനിന്നതി​െൻറ ഞെട്ടലിൽ പാർട്ടി നേതൃത്വം

കൊട്ടിക്കലാശം: അടൂർ പ്രകാശ് വിട്ടുനിന്നതിൻെറ ഞെട്ടലിൽ പാർട്ടി നേതൃത്വം പത്തനംതിട്ട: മണ്ഡലത്തിലുണ്ടായിട്ടു ം കൊട്ടിക്കലാശത്തിൽനിന്ന് അടൂർ പ്രകാശ് വിട്ടുനിന്നതിൻെറ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം. അടൂർ പ്രകാശിൻെറ നടപടി മുന്നണിയിലും പാർട്ടിയിലും ചർച്ചകൾക്ക് വഴിവെക്കും. പ്രത്യേകിച്ച് 23 വർഷമായി അടൂർ പ്രകാശ് പ്രതിനിധീകരിക്കുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ ൈകവിട്ടുപോകുന്ന സാഹചര്യമുണ്ടായാൽ. അടൂർ പ്രകാശ് മാത്രമല്ല പിൻഗാമിയായി പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററും െകാട്ടിക്കലാശത്തിന് എത്തിയില്ല. ഇത് ഒഴിഞ്ഞുമാറൽ മുൻകൂട്ടി തീരുമാനിച്ചിരുന്നതാെണന്ന് സംശയിക്കാൻ ഇടനൽകുന്നതാണ്. കോന്നി സെൻട്രൽ ജങ്ഷനിൽ െകാട്ടിക്കലാശം നടക്കുേമ്പാൾ അടൂർ പ്രകാശ് േകാന്നിയിലെ പാർട്ടി ഓഫിസിൽ ഉണ്ടായിരുന്നു. തൻെറ പഞ്ചായത്തിെല ചില വീടുകളിൽകൂടി കയറുന്നതിൻെറ തിരക്കിലാെണന്നായിരുന്നു റോബിൻ പീറ്ററിൻെറ വിശദീകരണം. മോഹൻരാജിെന സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രതിഷേധമുയർത്തിയ അടൂർ പ്രകാശിനെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും േചർന്ന് െമരുക്കി കളത്തിലിറക്കുകയായിരുന്നു. പരാജയമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുെമന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഒടുവിൽ വഴങ്ങിയ അടൂർ പ്രകാശ് പ്രചാരണത്തിലുടനീളം മോഹൻരാജിനൊപ്പമുണ്ടായിരുന്നു. എന്നാൽ, പുറമെ ഐക്യം പ്രകടിപ്പിക്കുേമ്പാൾ ഉള്ളിൽ അകൽച്ചയുണ്ടായിരുന്നു എന്ന് വെളിവാക്കുന്നതാണ് ഒടുവിലുണ്ടായ ഒഴിഞ്ഞുമാറൽ. ഇതിൽ പ്രവർത്തകരും നേതാക്കളും ഒരുപോലെ നിരാശരാണ്. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.