മഅ്​ദനിയോട്​ മനുഷ്യത്വം കാട്ടണം -തിരുവഞ്ചൂർ

കോട്ടയം: അബ്ദുന്നാസിർ മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധം കണ്ടില്ലെന്നു നടിക്കാൻ ഒരു മലയാളിക്കും കഴിയില്ലെന്ന ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് നിഷാദ് നടക്കൽ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ഇമാം കൗൺസിൽ ചെയർമാൻ മുഹമ്മദ് നദീർ മൗലവി, ജനകീയ ആരോഗ്യപ്രവർത്തകനും മെഡിക്കൽ കോളജ് കാർഡിയോളജി മേധാവിയുമായിരുന്ന ഡോ. എസ്. അബ്ദുൽ ഖാദർ, മുസ്ലിംലീഗ് നേതാവ് പി.എസ്. ബഷീർ, പി.ഡി.പി സംസ്ഥാന സെക്രട്ടറി എം.എസ്. നൗഷാദ്, സെക്രേട്ടറിയറ്റ് അംഗം എം.എ. അക്ബർ, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി നടയറ ജബ്ബാർ, ജില്ല ഭാരവാഹികളായ മുഹമ്മദ് റാസി, അൻസർഷാ കുമ്മനം, വി.എ. മുഹമ്മദ് ബഷീർ, ഒ.എ. സഖറിയ, അഷ്കർ വൈക്കം, അബ്ദുൽസലീം ചങ്ങനാശ്ശേരി, നൗഫൽ കീഴടം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.