ബ്ലാക്ക് മാറ്ററിനെക്കുറിച്ച് പ്രഭാഷണം

കോട്ടയം: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ബ്ലാക്ക് മാറ്റർ, ബ്ലാക്ക് എനർജി എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം വയസ്ക്കരകുന്നിലുള്ള വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രത്തിൽ എം.ജി ഫിസിക്സ് ഡിപ്പാർട്മൻെറ് വിസിറ്റിങ് പ്രഫ. ഡോ. മോൻസി വി. ജോൺ പ്രഭാഷണം നടത്തും. ബ്ലാക്ക് മാറ്ററുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ജയിംസ് പിബിൾസിന് 2019ലെ ഫിസിക്സ് നൊേബൽ സമ്മാനം ലഭിച്ച പശ്ചാത്തലത്തിലാണ് പ്രഭാഷണം. ഫോൺ: 9349376236. വൈക്കത്തഷ്ടമി അവലോകന യോഗം വൈക്കം: വൈക്കത്തഷ്ടമി അവലോകന യോഗം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കലക്ടർ പി.കെ. സുധീർ ബാബു, തഹസിൽദാർ എസ്. ശ്രീജിത്, നഗരസഭ ചെയർമാൻ പി. ശശിധരൻ, ജില്ല പഞ്ചായത്ത് അംഗം പി. സുഗതൻ, എ.എസ്.പി. അരവിന്ദ് സുകുമാർ, ദേവസ്വം െഡപ്യൂട്ടി കമീഷണർ ഡി. ജയകുമാർ, ബിജു വി. കണ്ണേഴൻ തുടങ്ങിയവർ സംസാരിച്ചു. അഷ്ടമി ദിവസങ്ങളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ്/ തവണക്കടവ് ഫെറിയിൽ കൂടുതൽ ബോട്ടുകൾ സർവിസ് നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണി അഷ്ടമിക്ക് മുമ്പ് ചെയ്യാൻ കലക്ടർ വിവിധ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.