ഏക സിവിൽകോഡ്​ ഹിന്ദുത്വ അജണ്ട -ദക്ഷിണകേരള ജംഇയ്യതുൽ ഉലമ

കോട്ടയം: ഇന്ത്യ മുഴുവനും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുെമന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഫാഷി സ്റ്റ് ശക്തികൾ ഒളിച്ചുവെച്ച രഹസ്യ അജണ്ടയുടെ സൂചനയാണെന്ന് ദക്ഷിണകേരള ജംഇയ്യതുൽ കോട്ടയം ജില്ല സമിതി. അസമിൽ പൗരത്വ രജിസ്ട്രേഷൻ മുസ്‌ലിംകളായ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവന്നെങ്കിലും വിപരീതഫലമാണുണ്ടായത്. പൗരത്വപട്ടികയിൽനിന്ന് പുറത്തായ മുസ്‌ലിംകളല്ലാത്തവർ ഭയപ്പെടേണ്ടെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന എന്താണ് ലക്ഷ്യമാക്കുന്നത്. മുസ്‌ലിംകൾ മാത്രം ഉന്നംവെക്കപ്പെടുന്ന അപരവത്കരണമാണോയെന്ന് വ്യക്തമാക്കണം. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത ഗുരുതര വീഴ്ചയാണിത്. ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം. അബ്ദുന്നാസർ മദ്നി അടക്കം അവകാശനിഷേധത്തിന് ഇരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ല-താലൂക്ക് ആസ്ഥാനത്ത് പൗരാവകാശ റാലിയും സമ്മേളനവും പ്രവാചകസന്ദേശ പ്രചാരണയോഗങ്ങളും നടത്താൻ തീരുമാനിച്ചു. ഈരാറ്റുപേട്ട നൈനാർപള്ളി ചീഫ് ഇമാം ഇസ്മായിൽ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസർ മൗലവി അൽകൗസരി അധ്യക്ഷതവഹിച്ചു. അബ്ദുസ്സലാം മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. നദീർ മൗലവി, ഈസൽ ഖാസിമി, വെച്ചൂച്ചിറ നാസർ മൗലവി, ഹബീബ് മൗലവി, മൻസൂർ മൗലവി, സാദിക് മൗലവി, ബഷീർ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.