എരുമേലിയിൽ തഹസിൽദാർ നടത്തിയ യോഗത്തിനിടെ പ്രതിഷേധം

എരുമേലി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ തഹസിൽദാറുടെ അധ്യക്ഷത യിൽ വിളിച്ചുചേർത്ത യോഗത്തിനിടെ ഹൈന്ദവ സംഘടനകളുടെയും വ്യാപാരികളുടെയും പ്രതിഷേധം. ബുധനാഴ്ച നടന്ന യോഗത്തിലും ഇവരെ ഉൾപ്പെടുത്താതിരുന്നതോടെ പ്രതിഷേധവുമായി ഇവർ ഹാളിലേക്ക് എത്തുകയായിരുന്നു. ചൊവ്വാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലും ഹൈന്ദവ സംഘടനകളെ ക്ഷണിച്ചിരുന്നില്ല. തീർഥാടനകാലത്ത് വ്യാപാരികളുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ വ്യാപാരികളുടെ കൂടി അഭിപ്രായം മാനിച്ചായിരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മുജീബ് റഹ്മാൻ പറഞ്ഞു. ആചാരങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങയൾക്കും നിർദേശങ്ങൾക്കും ഹൈന്ദവ സംഘടനകളെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്ന് നേതാക്കളും പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയത്തുവെച്ച് വിവിധ വകുപ്പ് അധികാരികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ വിലയിരുത്തുക മാത്രമാണെന്ന് കാഞ്ഞിരപ്പള്ളി തഹസിൽദാർ ജി. അജിത്കുമാർ അറിയിച്ചു. മുഴുവനാളുകളെയും ഉൾപ്പെടുത്തി മറ്റൊരു ദിവസം അവലോകന യോഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.