മന്ത്രി ജലീലി​െൻറ കാലിക്കറ്റിലെ അദാലത്തിലും വിവാദ തീരുമാനങ്ങൾ

മന്ത്രി ജലീലിൻെറ കാലിക്കറ്റിലെ അദാലത്തിലും വിവാദ തീരുമാനങ്ങൾ കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മുൻകൈയെടുത്ത് എം.ജി സർവകലാശാലയിൽ നടത്തിയ അദാലത്തിൽ മാർക്ക് ദാനം നടന്നതായ ആരോപണത്തിന് ചൂട് കൂടുമ്പോൾ കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് നടത്തിയ അദാലത്തും വിവാദത്തിലേക്ക്. ഫയലുകൾ തീർപ്പാക്കാനെന്ന പേരിൽ കഴിഞ്ഞ മാർച്ച് രണ്ടിനാണ് പ്രോ- ചാൻസലർ എന്നനിലയിൽ മന്ത്രി ജലീൽ അദാലത് നടത്തിയത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ എം.എസ്സി ഫിസിക്സ് വിദ്യാർഥിയുടെ പ്രവേശനം ക്രമപ്പെടുത്താൻ ഈ മാസം അഞ്ചിന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിൻെറ തീരുമാനവും മന്ത്രിയുടെ അദാലത്തിനെ തുടർന്നായിരുന്നു. മന്ത്രി ജലീലിൻെറ താൽപര്യപ്രകാരമാണ് പ്രവേശനം ക്രമപ്പെടുത്താനുള്ള വിഷയം അവതരിപ്പിക്കുന്നതെന്നായിരുന്നു സിൻഡിക്കേറ്റ് അംഗം പറഞ്ഞത്. കഴിഞ്ഞ മാർച്ചിൽ സർവകലാശാല കാമ്പസിൽ നടന്ന അദാലത്തിൽ ഈ വിദ്യാർഥി മന്ത്രിക്ക് പരാതി നൽകിയിരുന്നു. ബിരുദത്തിന് 50 ശതമാനം മാർക്കുണ്ടെങ്കിലാണ് ബിരുദാനന്തര ബിരുദ പ്രവേശനം നൽകുക. സ്പോർട്സ് േക്വാട്ടയിലാണ് ഈ വിദ്യാർഥിയുടെ പ്രവേശനം. എന്നാൽ, സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം ലഭിക്കാനാവശ്യമായ 45 ശതമാനം മാർക്ക് പോലും ഈ വിദ്യാർഥിക്കില്ലായിരുന്നു. 2014-16 കാലയളവിലാണ് വിദ്യാർഥിക്ക് ക്രമരഹിതമായി പ്രവേശനം നൽകിയത്. സ്പോർട്സ് േക്വാട്ടയിൽ പ്രവേശനത്തിനായി ഹാജരാക്കിയത് ക്ലബ് തലത്തിലും ജില്ല തലത്തിലുമുള്ള സർട്ടിഫിക്കറ്റുകളായിരുന്നു. ദേശീയ-സംസ്ഥാനതല മത്സരങ്ങളിൽ ഈ വിദ്യാർഥിക്ക് മെഡലൊന്നുമില്ല. സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷനും ഗുസ്തി അസോസിയേഷനും നടത്തിയ മത്സരങ്ങളിൽ യഥാക്രമം അഞ്ചും ആറും സ്ഥാനം മാത്രമാണുണ്ടായിരുന്നത്. സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷൻ പോലും വിദ്യാർഥിയുടെ അപേക്ഷ നേരത്തേ തള്ളിയിരുന്നു. 1995ൽ അവസാന വർഷ ബിരുദം പഠിച്ചവർ മുതലുള്ള വിദ്യാർഥികൾക്ക് സ്പെഷൽ സപ്ലിമൻെററി പരീക്ഷ നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചതും മന്ത്രിയുടെ അദാലത്തിനെ തുടർന്നായിരുന്നു. 2004, 2009 വർഷങ്ങളിൽ പ്രവേശനം നേടിയ ബി.ടെക് വിദ്യാർഥികൾക്ക് സ്പെഷൽ ഇേൻറണൽ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചതും അദാലത്തിലെ നടപടിയുടെ ഭാഗമായിരുന്നു. ഇേൻറണൽ മാർക്ക് വരെ കൂടുതൽ കിട്ടാൻ ഇത്തരമൊരു പരീക്ഷ നടത്തുന്നത് അപൂർവാണ്. സർവകലാശാലയുടെ സ്വയംഭരണത്തെ ഹനിക്കുന്ന രീതിയിെല ഇടപെടലാണ് മന്ത്രി നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. ചുവപ്പുനാടയിൽ കുരുങ്ങിയ കാര്യങ്ങളിൽ തീർപ്പുകൽപിക്കുന്ന അദാലത് നിക്ഷിപ്ത താൽപര്യങ്ങളുടെ സമ്മേളനമായെന്ന ആരോപണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.