കാഞ്ഞിരപ്പള്ളി ബ്ലോക്ക് അഗ്രോ സർവിസ് സെൻറര്‍ മെഷിനറി യാര്‍ഡ് ഉദ്​ഘാടനം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് അഗ്രോ സർവിസ് സൻെറര്‍ മെഷിനറി യാര്‍ഡ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച അഗ്രോ സർവിസ് സൻെറര്‍ മെഷിനറി യാര്‍ഡിൻെറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിർവഹിച്ചു. ട്രാക്ടറിനു പുറമെ പറമ്പ് കിളക്കാനും കപ്പത്തടമെടുക്കാനും റബര്‍/വാഴ കുഴിയെടുക്കാനും തുടങ്ങി 22 ലക്ഷം രൂപയുടെ കാര്‍ഷികയന്ത്രങ്ങളുടെ സേവനമാണ് അഗ്രോ സർവിസ് സൻെററിലൂടെ ലക്ഷ്യമാക്കുന്നത്. വിവിധ മെഷിനറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി വകുപ്പിൻെറ ട്രെയിനിങ് പൂര്‍ത്തിയാക്കിയ പത്ത് പേരുടെ സേവനം ലഭ്യമാണ്. അഗ്രോ സർവിസ് സൻെറർ നേതൃത്വത്തില്‍ ഞള്ളമറ്റത്തുള്ള നഴ്‌സറിയില്‍ ഒരു ലക്ഷത്തിലധികം പച്ചക്കറിത്തൈകളും അയ്യായിരത്തോളം ഗ്രോബാഗുകളും കിണര്‍ റീചാര്‍ജിങ്ങും ഡ്രിപ് ഇറിഗേഷനും മഴമറകളും നിർമിച്ച് നല്‍കിവരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. പി.എ. ഷെമീര്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.ടി. അയ്യൂബ്ഖാന്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, അന്നമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം, പി.ജി. വസന്തകുമാരി, അജിത രതീഷ്, ബ്ലോക്ക് ഡെവലപ്‌മൻെറ് ഓഫിസര്‍ എന്‍. രാജേഷ്, കൃഷി അസി. ഡയറക്ടര്‍ എ.വി. അനിത, കൂട്ടിക്കല്‍ കൃഷി ഓഫിസര്‍ സിന്ധു കെ. മാത്യു, ആത്മ ബി.ടി.എം പി.ജെ. മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.