സമസ്ത മുശാവറ ജില്ല സമ്മേളനം

ചങ്ങനാശ്ശേരി: ഏക സിവില്‍ കോഡ് ഭരണഘടന വിരുദ്ധമാണെന്നും ഇതിന് വാദിക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന ും സമസ്ത കേന്ദ്ര മുശാവറ അംഗം എ. ത്വാഹ മുസ്‌ലിയാര്‍ കായംകുളം. ചങ്ങനാശ്ശേരി മര്‍കസുല്‍ ഹുദ റൈഹാന്‍ വാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച്. ഇസുദ്ദീന്‍ കാമില്‍ സഖാഫി (കൊല്ലം) മുഖ്യപ്രഭാഷണം നടത്തി. എച്ച്. അബ്ദുറഷീദ് മുസ്‌ലിയാർ, അബ്ദുല്‍ അസീസ് സഖാഫി, നിസാര്‍ സഖാഫി, അബ്ദുസ്സലാം ബാഖവി, എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാർ, സക്കീര്‍ ഹുസൈൻ കാമില്‍ സഖാഫി, പി.എം. അനസ് മദനി, ലദീബ് അസ്ഹരി, സലീം സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.