യു.ഡി.എഫ്​ അധികാരത്തിലെത്തിയാൽ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിയമ നിർമാണം -രമേശ് ചെന്നിത്തല

കോന്നി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ ന ിയമ നിർമാണം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥി പി. മോഹൻരാജിൻെറ തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ ശബരിമലക്കായി നിയമ നിർമാണം നടത്തുമെന്ന് പറഞ്ഞ് ഭക്തരെ കബളിപ്പിച്ച് വോട്ട് നേടിയവർ അധികാരത്തിൽ എത്തിയപ്പോൾ ശബരിമല സ്ത്രീ പ്രവേശനം മറക്കുകയും യു.ഡി.എഫ് പ്രതിനിധി കൊണ്ടുവന്ന ബില്ലിനെ എതിർക്കുകയും ചെയ്തു. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടില്ല. കേരളത്തിൽ സി.പി.എമ്മുകാർക്ക് മാത്രം നീതി ലഭിക്കുന്ന ഭരണസംവിധാനമാണ് ഉള്ളതെന്നും പ്രതിപക്ഷ േനതാവ് കുറ്റപ്പെടുത്തി. ഇതിന് മാറ്റം ഉണ്ടാകും. പാലാ തെരഞ്ഞെടുപ്പിൻെറ അമിതാവേശത്തിൽ നിൽക്കുന്ന എൽ.ഡി.എഫിന് വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് കെ.സി. ജോസഫ്, ആേൻറാ ആൻറണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, സ്ഥാനാർഥി പി. മോഹൻരാജ് എനനിവർ സംസാരിച്ചു. മാത്യു കുളത്തുങ്കൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.