മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം

പത്തനംതിട്ട: പിന്നാക്ക സമുദായത്തിൽപെട്ട ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും കേന്ദ്ര-സംസ്ഥാന സർവിസിലും പൊത ുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കാനുള്ള വിവിധ ലഭിക്കാൻ അപേക്ഷിക്കാം. എംപ്ലോയബിലിറ്റി എൻഹാൻസ്മൻെറ് പ്രോഗ്രാം ആൻഡ് ട്രെയിനിങ് പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന വകുപ്പാണ് ധനസഹായം ലഭ്യമാക്കുന്നത്. മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവിസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ് തുടങ്ങിയ വിവിധ മത്സര പരീക്ഷ പരിശീലനത്തിന് പ്രശസ്തിയും സേവനപാരമ്പര്യവും മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകർ. ഓൺലൈനായി www.eep.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഒക്‌ടോബർ 20നകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും രജിസ്‌ട്രേഷൻ നടത്തി ഒരാഴ്ചക്കകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഓഫിസിൽ ലഭ്യമാക്കണം. ഫോൺ: 0484 2429130. ക്വിസ് മത്സരം പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് ജില്ല ആയുര്‍വേദ വിഭാഗം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി ചൊവ്വാഴ്ച ക്വിസ് മത്സരം നടത്തും. ജില്ല പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കുന്ന കോണ്‍ഫറന്‍സ് കഴിഞ്ഞ് മത്സരം നടത്തുമെന്ന് ഡി.എം.എ (ആയുര്‍വേദം) ഡോ. ഷീല മാബ്ലറ്റ് അറിയിച്ചു. വനിത കമീഷൻ അദാലത് പത്തനംതിട്ട: സംസ്ഥാന വനിത കമീഷൻ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ മെഗ അദാലത് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.