പാഠം ഒന്ന്: മാലിന്യം തരംതിരിക്കല്‍ കലക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി ഇന്ന് തുടങ്ങും

പത്തനംതിട്ട: സ്‌കൂള്‍വഴിയുള്ള മാലിന്യശേഖരണ പദ്ധതി 'കലക്ടേഴ്‌സ് @ സ്‌കൂളി'ന് ജില്ലയില്‍ ചൊവ്വാഴ്ച തുടക്കമാകു ം. ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ന് കലക്ടര്‍ പി.ബി. നൂഹ് നിര്‍വഹിക്കും. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള വാരാചരണത്തില്‍ തുടക്കമിടുന്ന പദ്ധതി കലക്ടറുടെ മേല്‍നോട്ടത്തില്‍ ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടര്‍ന്ന് മറ്റ് സ്‌കൂളുകളിലും മാലിന്യശേഖരണത്തിനു ബിന്നുകള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികളില്‍ മാലിന്യം തരംതിരിക്കുന്നതിനുള്ള സംസ്‌കാരം വളര്‍ത്തുന്നതിനൊപ്പം വീടുകളിലും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിൻെറ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യത്തെ മൂന്നു സ്‌കൂളില്‍ നാലുവീതം ബിന്നുകള്‍ ശുചിത്വമിഷന്‍ സ്ഥാപിക്കും. മറ്റ് സ്‌കൂളുകളില്‍ ബിന്നുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെറ്റ്ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, പാല്‍ കവര്‍, പേപ്പര്‍ എന്നിവ നിക്ഷേപിക്കാനുള്ള മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികളാണ് സ്‌കൂളുകളില്‍ സ്ഥാപിക്കുന്നത്. വീടുകളില്‍നിന്ന് ഇവ കഴുകി വൃത്തിയാക്കി ഉണക്കി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിൽ കൊണ്ടുവരണം. എല്ലാ മാസവും സ്‌കൂളുകളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിലാണ് പാഴ്വസ്തുക്കള്‍ കൊണ്ടുവരേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ ഹരിതകര്‍മസേനയെയോ പാഴ്‌വസ്തു വ്യാപാരികെളയോ ചുമതലപ്പെടുത്തി ഇവ ശേഖരിച്ച് സംസ്‌കരിക്കും. എന്‍.എസ്.എസ്, സ്റ്റുഡൻറ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകൾ പത്തനംതിട്ട: കെല്‍ട്രോണും ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മൻെറ് കമ്മിറ്റിയും സംയുക്തമായി ആരംഭിക്കുന്ന ഡി.സി.എ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിൻറനന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8606139232, 8075759481. വൈദ്യുതി മുടങ്ങും പത്തനംതിട്ട: പത്തനംതിട്ട ഇലക്ട്രിക്കൽ െസക്ഷൻ പരിധിയിലെ കുളം ജങ്ഷൻ, പുത്തൻ പീടിക, വലഞ്ചുഴി, കൊരട്ടിമുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ലൈനിൽ മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാലാണ് ൈവദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.