പരീക്ഷണം വിജയം; ​കൂടങ്കുളം ലൈനിലൂടെ ൈവദ്യുതി എത്തിത്തുടങ്ങി

കോട്ടയം: കൂടങ്കുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമൺ-കൊച്ചി 400 കെ.വി ലൈനിലൂടെ വൈദ്യുതി പ്രവ ഹിച്ചുതുടങ്ങി. പരീക്ഷണാർഥം ബുധനാഴ്ച ൈവകീട്ട് 4.26നാണ് ലൈനിലൂടെ വൈദ്യുതി കടത്തിവിട്ടത്. ഇത് വിജയമാണെന്ന് കണ്ടതോടെ പൂർണതോതിൽ വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതി എത്തിച്ചുതുടങ്ങി. െകാച്ചിയിൽനിന്ന് തൃശൂരിലെ മാടക്കത്തറയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി നേരേത്തതന്നെ ലൈൻ സജ്ജീകരിച്ചിരുന്നു. നിലവിൽ കൂടങ്കുളത്തിനിന്നുള്ള വൈദ്യുതി ഉദുമൽപേട്ട വഴിയായിരുന്ന കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ദൂരക്കൂടുതലായതിനാൽ ഇതിലൂടെ 20 മെഗാവാട്ടിൻെറ പ്രസരണനഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. പുതിയ ലൈൻ വന്നതോടെ ഈ നഷ്ടം ഒഴിവാക്കാനാകും. കൂടുതൽ ലൈൻ ൈവദ്യുതി എത്തിക്കാനും കഴിയും. കൂടങ്കുളം ആണവ നിലയത്തിൽനിന്ന് കേരളത്തിനു വൈദ്യുതി എത്തിക്കാൻ ആസൂത്രണം ചെയ്ത പ്രസരണ ശൃംഖലയായിരുന്നു കൊച്ചി-ഇടമൺ ലൈൻ. തിരുനെൽവേലി, ഇടമൺ, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം വഴി തൃശൂരിലെ മാടക്കത്തറയിൽ വൈദ്യുതി എത്തിക്കാനാണ് ലൈൻ. ഇടമൺവരെ 2011ൽ പൂർത്തിയായിരുന്നു. ബാക്കി ഭാഗത്തെ ജോലികൾ സ്ഥലമുടമകളുടെ എതിർപ്പിനെ തുടർന്ന് 13 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കൂടങ്കുളം പവർഹൈവേ വിരുദ്ധസമിതിയുടെ നേതൃത്വത്തിൽ പലതവണ സർവേ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നഷ്ടപരിഹാര പാക്കേജ് ആകർഷണീയമാക്കിയതോടെ സമരം കെട്ടടങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻെറ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് നടന്ന ചർച്ചയിലായിരുന്നു പുതിയ പാക്കേജ്. ഇതിൽ നഷ്ടപരിഹാരത്തുക 314 കോടിയിൽനിന്ന് 1020 കോടിയാക്കി വർധിപ്പിച്ചു. തുടർന്ന് 148 കിലോമീറ്ററും 447 ടവറുകളുമുള്ള പദ്ധതിയുടെ 99.5 ശതമാനം ജോലികളും 2019 മാര്‍ച്ച് 30ന് പൂര്‍ത്തീകരിച്ചു. എന്നാൽ, പള്ളിക്കരയിലെ സ്വകാര്യ വ്യക്തി കേസുമായി കോടതിയെ സമീപിച്ചതോടെ 644 മീറ്റര്‍ സ്ഥലത്തെ ലൈന്‍ നിർമാണം മുടങ്ങി. മന്ത്രിതല ഇടപെടലിൽ ഈ തർക്കവും പരിഹരിച്ചതോടെയാണ് ലൈൻ യാഥാർഥ്യമായത്. കോട്ടയം ജില്ലയിലൂടെയാണ് ഏറ്റവും കൂടുതൽ ദൂരം ലൈൻ കടന്നുപോകുന്നത്; 51 കിലോമീറ്റർ. കോട്ടയത്ത് 158 ടവറാണുള്ളത്. പത്തനംതിട്ടയിൽ 140 ടവറുകളുമുണ്ട്. 16 മീറ്റർ സ്ഥലമാണ് ലൈൻ കടന്നുപോകാൻ ഏറ്റെടുത്തിരിക്കുന്നത്. ഇതിൻെറ ഇരുവശത്തുമായി 15 മീറ്റർ വീതം റിസർവായി കണക്കാക്കി മൊത്തം 46 മീറ്റർ സ്ഥലമാണ് മൊത്തത്തിൽ ഏറ്റെടുത്തത്. ടവർ നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിൻെറ 85 ശതമാനം നഷ്ടപരിഹാരം പവർഗ്രീഡ് കോർപറേഷനാണ് നൽകുന്നത്. ബാക്കി തുക സംസ്ഥാന സർക്കാറും കെ.എസ്.ഇ.ബിയും ചേർന്നാണ് നൽകിയത്. ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ 85 ശതമാനം നഷ്ടപരിഹാരവും സർക്കാറും കെ.എസ്.ഇ.ബിയും ചേർന്നാണ് നൽകിയത്. ബാക്കി തുക പവർഗ്രീഡും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.