അവസാനവട്ട പ്രചാരണവുമായി എൻ. ഹരി

പാലാ: അവസാനവട്ട പ്രചാരണവുമായി എൻ.ഡി.എഫ് സ്ഥാനാർഥി എൻ. ഹരി. വ്യാഴാഴ്ച രാവിലെ പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായ സംരംഭങ്ങളും സന്ദർശിച്ചായിരുന്നു തുടക്കം. ഉച്ചക്കുശേഷം ആരംഭിച്ച മണ്ഡല പര്യടനം കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. കരൂർ, രാമപുരം പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി രാമപുരം ടൗണിൽ യാത്ര അവസാനിച്ചു. സമാപന സമ്മേളനം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന കലാശക്കൊട്ട് വിജയിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ തുഷാർ വെള്ളാപ്പള്ളി, പി.സി. ജോർജ്, പി.സി. തോമസ്, ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, വി.ടി. രമ, ശ്രീനഗരി രാജൻ, എം.എസ്. കരുണാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.