പാലായില്‍ ഒരു വിഭാഗത്തിനു മാത്രം വികസനം -തുഷാര്‍

പാലാ: പാലായില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഒരു വിഭാഗത്തിനു മാത്രമാണ് വികസനം ഉണ്ടായതെന്ന് സംസ്ഥാന എൻ.ഡി.എ കണ്‍വീ നറും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവത്കരിക്കപ്പെടുന്ന വലിയൊരു വിഭാഗത്തിനും വികസനം അപ്രാപ്യമായിരുന്നു. ഇരുമുന്നണിയും മാറിമാറി ഭരിച്ചിട്ടും പാലായില്‍ ഒരു റബര്‍ അധിഷ്ഠിത വ്യവസായം കൊണ്ടുവരാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്. ജനങ്ങള്‍ അതിനൊരു മാറ്റം ആഗ്രഹിക്കുകയാണ്. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നിര്‍ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം.പി. സെന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി.വി. ബാബു, നേതാക്കളായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, കെ.എം. സന്തോഷ്‌കുമാര്‍, എ.ജി. തങ്കപ്പന്‍, ബിഡ്‌സണ്‍ മല്ലികശ്ശേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.