കുരുമുളക് സ്​േപ്ര ആക്രമണം: രണ്ടുപേർ പിടിയിൽ

കോട്ടയം: പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽനിന്ന് ജീവനക്കാരെ അക്രമിച്ചു പണംതട്ടിയ കേസി ൽ രണ്ടുപേർ പിടിയിൽ. തിരുവാർപ്പ് സ്വദേശി ബാദുഷ, സുഹൃത്ത് അഖിൽ എന്നിവരെയാണ് കോട്ടയം വെസ്റ്റ് സി.ഐ എം.ജെ. അരുണിൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതിനുപിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട അഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനാൽ പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച മാത്രമേ രേഖെപ്പടുത്തൂ. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് രണ്ടംഗസംഘം തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബ്ലീസ് എന്ന കൊറിയർ സർവിസ് സ്ഥാപനത്തിൽ കുരുമുളക് സ്േപ്ര ആക്രമണം നടത്തി കവർച്ച നടത്തിയത്. 10 ലക്ഷത്തോളം രൂപയുണ്ടായിരുന്ന ഓഫിസിൽനിന്ന് ഒരുലക്ഷം രൂപയോളം കവർന്നശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. മാതാവിൻെറ ചികിത്സക്കും ആഡംബര ബൈക്ക് മോഷ്ടിക്കുന്നതിനുമായാണ് പ്രതിയായ ബാദുഷയും സംഘവും മോഷണത്തിന് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശീമാട്ടി റൗണ്ടാനക്ക് സമീപത്തെ വഴിയോരക്കച്ചവടക്കാരനിൽനിന്നാണ് കൊറിയർ സർവിസ് സ്ഥാപനത്തിൽ പണമുണ്ടെന്ന് പ്രതികൾക്ക് വിവരം ലഭിച്ചത്. ആക്രമണത്തിനുശേഷം സി.എം.എസ് കോളജ് ഭാഗത്തേക്കുള്ള ഇടവഴിയിലൂടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് സി.എം.എസ് കോളജ് റോഡിൽനിന്ന് അക്രമിസംഘം ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടുന്നത്. സംഘത്തിന് സഹായം നൽകിയ ചിലരും പൊലീസ് വലയിലായതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.