റബർ ഉൽപന്ന നിർമാണ പരിശീലനം

കോട്ടയം: ഉണക്ക റബറിൽനിന്നുള്ള ഉൽപന്ന നിർമാണത്തിൽ റബർ ബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്സ്ട്രൂഡഡ്, കാലൻഡേ ർഡ് ഉൽപന്നങ്ങളുടെ നിർമാണം, പ്രകൃതിദത്ത റബർ, കൃത്രിമ റബർ, റബർ കോമ്പൗണ്ടിങ്, േപ്രാസസ് കൺേട്രാൾ, വൾക്കനൈസേറ്റ് പരിശോധനകൾ എന്നിവയിലുള്ള പരിശീലനം 23 മുതൽ 27വരെ കോട്ടയത്തുള്ള റബർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഫീസ് 5000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300 രൂപ അധികം നൽകണം. പട്ടികജാതി-വർഗത്തിൽപെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതാണ്. പരിശീലന മാധ്യമം ഇംഗ്ലീഷ് ആയിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പരിശീലന ഫീസ് ഡയറക്ടർ (െട്രയിനിങ്) എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (IFSC: CBIN0284150) 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാം. വിവരങ്ങൾ ഇ-മെയിലായി training@rubberboard.org.inലേക്ക് നേരിട്ട് അയക്കാവുന്നതുമാണ്. ഫോൺ: 0481-2353325.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.