കൊറിയർ സർവിസ്​ കവർച്ച; ​േലാഡ്​ജുകളിൽ ​െപാലീസി​െൻറ മിന്നൽ പരിശോധന

കൊറിയർ സർവിസ് കവർച്ച; േലാഡ്ജുകളിൽ െപാലീസിൻെറ മിന്നൽ പരിശോധന കോട്ടയം: പട്ടാപ്പകൽ നഗരമധ്യത്തിൽ രണ്ടുപേർ ജീവ നക്കാർക്കുനേരെ കുരുമുളക് സ്േപ്ര പ്രയോഗിച്ച് കൊറിയർ സർവിസ് സ്ഥാപനത്തിൽനിന്ന് പണം കവർന്ന സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസിൻെറ മിന്നൽ പരിശോധന. നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സംശാസ്പദമായ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്തു. തിങ്കളാഴ്ച രാത്രി മുതൽ നഗരത്തിലെയും പരിസരങ്ങളിലെയും ലോഡ്ജുകളിലാണ് കോട്ടയം ഡിവൈ.എസ്.പി ശ്രീകുമാർ, വെസ്റ്റ് സി.ഐ എം.ജെ. അരുൺ, ഈസ്റ്റ് സി.ഐ നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കോട്ടയം പോസ്റ്റ് ഓഫിസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവിസ് ഓഫിസിലെ ജീവനക്കാർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് ഒരുലക്ഷത്തോളം രൂപ കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. ഇതിനുപിന്നാലെ സ്ഥാപനത്തിലെയും സമീപത്തെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കഞ്ചാവ് കേസിൽ പ്രതികളായ കോട്ടയം തിരുവാതുക്കൽ സ്വദേശി ബാദുഷയും കൂട്ടാളി ഇല്ലിക്കൽ സ്വദേശി അഖിലുമാണ് മോഷണം നടത്തിയതെന്ന് െപാലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതോടെ പ്രതികളുടെ ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തു. ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലടക്കം പൊലീസ് നിരീക്ഷണവും ശക്തമാക്കി. കഞ്ചാവ് കേസുകളിലടക്കം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബാദുഷ. ആറുമാസം മുമ്പ് നടന്ന കഞ്ചാവ് കേസിൽ റിമാൻഡിലായിരുന്ന ബാദുഷ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അഖിലിനെതിരെ കുമരകം, കോട്ടയം, തൊടുപുഴ സ്റ്റേഷനുകളിൽ കേസുണ്ട്. അതേസമയം, ഇവർ നഗരത്തിലെ ആശുപത്രി കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തതായാണ് സൂചന. പ്രതികളിൽ ഒരാളുടെ മാതാവ് ശസ്ത്രക്രിയക്കായി നഗരത്തിലെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തിങ്കളാഴ്ച ആശുപത്രി വിടാനൊരുങ്ങിയ മാതാവിൻെറ ആശുപത്രി ബിൽ തുകയടക്കം കണ്ടെത്താൻ നടത്തിയ മോഷണമാണോയെന്ന സംശയമുണ്ട്. നട്ടുച്ചക്ക് പൊലീസിൻെറ കണ്ണുവെട്ടിച്ച് മോഷണം നടത്തി പ്രതികൾ രക്ഷപ്പെട്ടത് സേനക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മാനേജർ പുതുപ്പള്ളി പുതുപ്പറമ്പിൽ സനീഷ് ബാബു (25), സൂപ്പർവൈസർ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), ജോലിക്കായി ഇൻറർവ്യൂവിന് എത്തിയ നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഓണാവധിക്കുശേഷം ബാങ്കിൽ അടക്കാനുള്ള പണം ജീവനക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് കുരുമുളക് സ്പ്രേ ജീവനക്കാർക്കുനേരെ പ്രയോഗിക്കുകയായിരുന്നു. തുണികൊണ്ട് മുഖംമറച്ച് ഒപ്പമുണ്ടായിരുന്നയാൾ മേശപ്പുറത്തിരുന്ന 91,706 രൂപയുമായി കടന്നു. ഓൺലൈൻ വഴിയടക്കം സാധനങ്ങളുടെ ഇടപാട് നടത്തുന്ന സ്ഥാപനത്തിൽ 10 ലക്ഷത്തോളം രൂപയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.