പുരയിടം റീസർവേയിൽ തോട്ടമാക്കിയത്: പാലായിൽ സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് സംവാദം

പാലാ: മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളില്‍ റീസര്‍വേയിലെ പിശകുമൂലം പുരയിടം തോട്ടമായി മാറ ്റപ്പെട്ട വിഷയത്തിൽ ഇന്‍ഫാം കര്‍ഷകവേദി ആഭിമുഖ്യത്തില്‍ സ്ഥാനാർഥികളെ പങ്കെടുപ്പിച്ചുള്ള സംവാദം ബുധനാഴ്ച നടത്തും. ഉച്ചക്ക് രണ്ടിന് പാലാ ളാലം സൻെറ് മേരീസ് പഴയ പള്ളി ഓഡിറ്റോറിയത്തിലാണ് പരിപാടി. പാലാ നിയോജക മണ്ഡലത്തില്‍ മാത്രം 17,000 ആളുകളുടെ ഭൂമിയാണ് തോട്ടമായി രേഖകളിൽ മാറിയതെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് സൻെറ് സ്ഥലം മാത്രമുള്ളവരും തോട്ടം ഉടമയാെണന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതരായവര്‍ക്ക് വീടുവെക്കാന്‍പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. വാർത്തസമ്മേളനത്തില്‍ ടോമിച്ചന്‍ സ്‌കറിയ, ജോജി വാളിപ്ലാക്കല്‍, ബെന്നി വർഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.