എല്‍.ഡി.എഫ് ഭരണം ജനജീവിതം ദുരിതത്തിലാക്കി -കുഞ്ഞാലിക്കുട്ടി

ഈരാറ്റുപേട്ട: സംസ്ഥാനത്തെ എല്‍.ഡി.എഫ് ഭരണം സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിക്കാർക്കും ദുരിതമാണ് സമ്മാനിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലയുറപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തലപ്പലം ഇടകളമറ്റത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് അനസ് കണ്ടത്തില്‍ അധ്യക്ഷതവഹിച്ചു. അനില്‍ അക്കര എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി.എം. ഷെരീഫ്, അഡ്വ. റഫീഖ് മണിമല, മുഹമ്മദ് ഇഖ്ബാല്‍, ദേവസ്യച്ചന്‍, കെ.എ. മാഹിന്‍, കെ.എ. മുഹമ്മദ് അഷറഫ്, ഹബീബുല്ല പുളിക്കത്താഴത്ത്, വി.കെ. അഷറഫ് എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ തെരെഞ്ഞടുപ്പ് ഇന്ന് ഈരാറ്റുപേട്ട: നഗരസഭ ചെയര്‍മാന്‍ തെരഞ്ഞടുപ്പ് ബുധനാഴ്ച നടക്കും. വി.കെ. കബീര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിംലീഗിലെ വി.എം. സിറാജും എല്‍.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ ലൈല പരീതും മത്സരിക്കും. ജനപക്ഷപിന്തുണയോടെ മുന്‍ ചെയര്‍മാന്‍ ടി.എം. റഷീദും മത്സരിക്കുമെന്നാണ് വിവരം. രാവിലെ 11ന് നഗരസഭ ഹാളില്‍ ചെയര്‍മാന്‍ തെരഞ്ഞടുപ്പ് നടക്കും. 28 അംഗ നഗരസഭ കൗണ്‍സിലിൽ മുസ്ലിംലീഗ് -9, കോണ്‍ഗ്രസ് -3, സി.പി.എം -7, സി.പി.ഐ -1, എസ്.ഡി.പി.ഐ -4, ജനപക്ഷം -4 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിനിടെ ജനപക്ഷത്തിലെ വി.എച്ച്. ഹസീബും ജോസ് മാത്യുവും എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്നറിയിച്ചിട്ടുണ്ട്. ജനപക്ഷത്തിൻെറ നാലുപേരില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണും ചെയര്‍മാൻെറ താല്‍ക്കാലിക ചുമതലയുമുള്ള ബള്‍ക്കീസ് നവാസ് ഇപ്പോൾ യു.ഡി.എഫ് പക്ഷത്താണ്. നേരേത്ത ജനപക്ഷം വിട്ട അവര്‍ യു.ഡി.എഫ് പിന്തുണയോടെയാണ് വൈസ് ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചാൽ ശേഷിക്കുന്ന കാലയളവില്‍ നാലുമാസം കോണ്‍ഗ്രസിന് പ്രസിഡൻറ് സ്ഥാനം നല്‍കുമെന്നാണ് മുസ്ലിംലീഗുമായുള്ള ധാരണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.