പറക്കാവെട്ടി ബസിൽ മാവേലി ഡ്രൈവറായി

എരുമേലി: തിരുവോണനാളിൽ പറക്കാവെട്ടി ബസിലെ ഡ്രൈവറെ കണ്ട് യാത്രക്കാർ ഒന്ന് അമ്പരുന്നു. പിന്നെ അമ്പരപ്പ് ആഘോഷമാക്കി. എരുമേലി-മുണ്ടക്കയം റൂട്ടിൽ സർവിസ് നടത്തുന്ന പറക്കാവെട്ടി മോട്ടോഴ്സ് എന്ന ബസിൻെറ ഡ്രൈവർ അഖിലാണ് തിരുവോണനാളിൽ മാവേലി വേഷംകെട്ടി ബസ് ഓടിക്കാനെത്തിയത്. മാവേലി ബസ് ഓടിച്ചുപോകുന്നതു കണ്ട് യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകമായി. കഥയറിയാതെ നിന്നവർക്കൊക്കെ മാവേലി ഓണാശംസകൾ നേർന്നതോടെ അമ്പരപ്പ് പൊട്ടിച്ചിരിയിലേക്ക് മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.