മരട് ഫ്ലാറ്റ്: വിധി നടപ്പാക്കൽ പ്രായോഗികമല്ല -കോടിയേരി

പാലാ: മരടിലെ ഫ്ലാറ്റ് ഉടമകളെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. ഫ്ലാറ്റ് സമുച്ചയങ് ങൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫ്ലാറ്റിലെ താമസക്കാർ നിയമലംഘനം നടത്തിയവരല്ല. എന്നാൽ, ഇവർ ഒഴിഞ്ഞുപോകണമെന്നാണ് സുപ്രീംകോടതി പറയുന്നത‌്. ഇവിടുത്തെ താമസക്കാർക്ക് മാനുഷിക പരിഗണന നൽകണം. നിയമലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. കോടതിവിധിയിൽ നിയമപരമായി എന്തുചെയ്യാൻ കഴിയുമെന്ന‌് സർക്കാർ ആലോചിക്കണം. താമസക്കാരെക്കൂടി പരിഗണിക്കുന്ന സമീപനം തുടരണം. താമസക്കാരെ ഒഴിപ്പിക്കേണ്ടിവരുന്നതിൻെറ പ്രത്യാഘാതങ്ങൾ സുപ്രീംകോടതിയെ സർക്കാർ ധരിപ്പിച്ചിട്ടുണ്ട‌്. കോടതിവിധിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട‌് സർക്കാർ ഇടപെടുന്നുണ്ട‌്. ഇത്തരം നടപടി സർക്കാർ തുടരും. സുപ്രീംകോടതി അനുകമ്പയോടെ ഇടപെടണമെന്നും പ്രായോഗികപ്രശ‌്നങ്ങൾ കൂടി പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിധി നടപ്പാക്കാൻ നിർബന്ധിതമായാൽ പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കേണ്ടതായി വരും. സ്ഥലത്ത‌് പ്രക്ഷുബ‌്ധമായ അന്തരീക്ഷം വളരുന്നുണ്ട‌്. ഇതു കണക്കിലെടുത്ത‌ുള്ള തുടർനടപടികളാണ‌് ഉണ്ടാകേണ്ടത‌്. മരട് ഫ്ലാറ്റ് വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പുനയമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.