മാതൃസദസ്സ്​

മറ്റക്കര: മറ്റക്കര സൻെറ് ജോർജ് ദേവാലയ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ വനിത അൽമായ സംഘടനയായ കെ. സി.ഡബ്ലു.എ മാതൃസദസ്സ് നടത്തി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡൻറ് പ്രഫ. മേഴ്‌സി ജോൺ അധ്യക്ഷതവഹിച്ചു. പ്രഫ. കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി. മറ്റക്കര പള്ളി വികാരി ഫിലിപ്പ് കരിശ്ശേരിക്കൽ, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡൻറ് ജിജി ഷാജി, കെ.സി.ഡബ്ല്യു.എ അതിരൂപത ഭാരവാഹികളായ സിൻസി പാറേൽ, ജെസി, ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.