ഭീകരാക്രമണ മുന്നറിയിപ്പ്​: കോട്ടയത്തും അതിജാഗ്രത നിർദേശം

കോട്ടയം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്ന് കോട്ടയത്തും അതിജാഗ്രത നിർദേശം. ഓണാഘോഷങ്ങളുടെ ഭാഗമായി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് മഫ്തിയിലും യൂനിഫോമിലും കൂടുതൽ പൊലീസിനെ നിയോഗിച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും രാവിലെയും വൈകീട്ടും പൊലീസ് പരിശോധന നടത്തും. ഗുജറാത്ത് തീരത്ത് തീവ്രവാദികൾ എത്തിയെന്ന് സംശയിക്കുന്ന ആളൊഴിഞ്ഞ ബോട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിലും സംസ്ഥാന പൊലീസ് മേധാവി ജാഗ്രത നിർദേശം നൽകിയത്. റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്‌ക്വാഡിൻെറയും ഡോഗ് സ്‌ക്വാഡിൻെറയും നേതൃത്വത്തിൽ പരിശോധന നടത്തും. കലക്ടറേറ്റിലും പ്രധാന ഓഫിസുകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലടക്കം വിവിധസ്ഥലങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഉത്രാടപ്പാച്ചിലിൽ കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ മഫ്തിയിലും യൂനിഫോമിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.