വിവാഹ തിരക്കിലലിഞ്ഞ് സ്ഥാനാർഥികൾ

കോട്ടയം: പാലായിലെ സ്ഥാനാർഥികൾക്ക് തിങ്കളാഴ്ച വിവാഹ ചടങ്ങുകളുടെ പൂരമായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമ ും എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനും എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയും വിവാഹ ചടങ്ങുകൾക്ക് ഓടിെയത്തുന്ന തിരക്കിലായിരുന്നു. ഞായറാഴ്ച മണ്ഡലത്തിലെ ചില വോട്ടറന്മാരുടെ വിവാഹം നടന്നത് മണ്ഡലത്തിന് പുറത്തായതിനാൽ പങ്കെടുക്കാൻ കഴിയാതിരുന്ന സ്ഥാനാർഥികൾ തിങ്കളാഴ്ച അവരുടെ വീടുകളിലെത്തി ആശംസകൾ നേർന്നു. തിങ്കളാഴ്ച പള്ളികളിലായിരുന്നു കൂടുതൽ വിവാഹങ്ങളും നടന്നത്. വിവാഹ ചടങ്ങുകൾക്കെത്തുമ്പോൾ കൂടുതൽ വോട്ടറന്മാരെ ഓരുമിച്ചു കാണാനാവുന്നതിനാൽ കൃത്യസമയത്തുതന്നെ ഓടിയെത്തുന്നുണ്ട്. ഒരേസമയം എതിരാളികളെത്തുന്നത് ആളുകളിൽ കൗതുകവും ജനിപ്പിക്കുന്നു. വധൂവരന്മാർക്കൊപ്പം ഫോട്ടോയും സെൽഫിയും എടുത്ത ശേഷമാണ് ഇവർ മടങ്ങുന്നത്. സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തകരുമെത്തുന്നതോടെ കുറെ സമയത്തേക്ക് ശ്രദ്ധാകേന്ദ്രം അവരാവും. പല പരിചയക്കാരെയും ഇവിടെ കാണാനും പുതിയവരെ പരിചയപ്പെടാനും അവസരം കിട്ടുന്നതിനാൽ സ്ഥാനാർഥികൾക്ക് വിവാഹ ചടങ്ങുകൾക്കെത്താൻ വലിയ താൽപര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.