തോട്ടം തൊഴിലാളിയെ ഒഴുക്കിൽപെട്ട്​ കാണാതായി

കട്ടപ്പന: പെരിയാറ്റിൽ മധ്യവയസ്കനെ ഒഴുക്കിൽപെട്ട് കാണാതായി. പച്ചക്കാട് പുളിക്കൽ പരേതനായ മാത്യുവിൻെറ മകൻ റോയി യെയാണ് (47) കാണാതായത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. രോഹിത് എസ്റ്റേറ്റിലെ തൊഴിലാളിയായ റോയ് ചപ്പാത്ത് ടൗണിലെത്തിയശേഷം കാൽകഴുകാൻ പാലത്തിന് താഴെ പുഴയിലിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ഇത് പാലത്തിന് മുകളിൽനിന്ന് കണ്ടവർ പുഴയിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉപ്പുതറ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും കട്ടപ്പനയിൽനിന്നും പീരുമേട്ടിൽനിന്നും ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി. രാത്രി വൈകിയും ഫയർഫോഴ്സിലെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.