ചരമം+++++പഞ്ചാബിൽ വിവാഹ പാർട്ടിക്കിടെ വെടിവെപ്പ്​; മൂന്നു മരണം

ഫരീദ്കോട്ട്: പഞ്ചാബിലെ കോത്കാപുരയിൽ വിവാഹ പാർട്ടിയിൽ രണ്ടു സംഘങ്ങൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ നടന്ന വെടിവെപ്പിൽ ലോവ്പ്രീത് സിങ് എന്ന 16കാരൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അങ്കുഷ് എന്നയാളുടെ നേതൃത്വത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ ഗുർലാൽ സിങ്ങിൻെറ നേതൃത്വത്തിലെത്തിയവർ ചോദ്യം ചെയ്തത് വെടിവെപ്പിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അങ്കുഷിനെ ലുധിയാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കുഷും ഗുർലാൽ സിങ്ങും തമ്മിൽ നേരത്തേ ശത്രുത നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് എടുത്തെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.