എല്ലാ ബ്ലോക്കിലും പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രം ആരംഭിക്കും

തൊടുപുഴ: ജില്ല സെര്‍വൻറ് എന്ന പേരില്‍ ജില്ല ആസൂത്രണ സമിതി നേതൃത്വത്തില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഓരോ പി .എസ്.സി പരീക്ഷ പരിശീലന സൻെറർ ആരംഭിക്കും. ജില്ലയിലെ ഉദ്യോഗസ്ഥരില്‍ അധികവും ഇതര ജില്ലക്കാരാണെന്നും ഇതിനു പരിഹാരം കാണണമെങ്കില്‍ ജില്ലയില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ മത്സരപരീക്ഷകളില്‍ വിജയിക്കണമെന്നും ഇതിനു വേണ്ടിയാണ് ഇത്തരം പദ്ധതിയെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. ജില്ലയില്‍ ഇപ്പോള്‍ കുടുംബശ്രീ മിഷന്‍ വട്ടവടയില്‍ ഓണ്‍ലൈന്‍ പരിശീലനവും പാമ്പാടുംപാറയില്‍ സംരംഭകത്വ രൂപത്തിലും കുടുബശ്രീ ജില്ല മിഷനും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് കുമളി, അടിമാലി എന്നിവിടങ്ങളിലും കൂടാതെ കോവില്‍ക്കടവിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ പി.എസ്.സി പരീക്ഷ പരിശീലനം നടത്തിവരുന്നുണ്ട്. യോഗത്തില്‍ ജില്ല പ്ലാനിങ് ഓഫിസര്‍ ജില്ലയിലെ മൂന്ന് സംയുക്ത പ്രോജക്ടുകളായ ജില്ല സെര്‍വൻറ്, ജില്ല പ്രഫഷനല്‍സ് പരിശീലനം, മുട്ട വിപണനം, ചക്ക സംസ്‌കരണം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ ഡോക്ടര്‍മാരുടെയും എൻജിനീയര്‍മാരുടെയും കുറവ് നികത്താന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. അസാപിൻെറ സഹായത്തോടെ എൻജിനീയറിങ് ബിരുദത്തിൻെറ ഗുണനിലവാരം ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. അടിമാലി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് ഫണ്ട് ലഭ്യമാക്കി അടിമാലിയില്‍ ചക്ക സംസ്‌കരണ യൂനിറ്റ് ആരംഭിക്കാനും അതിന് ജില്ല വ്യവസായ കേന്ദ്രത്തിൻെറ പരിശീലനം ലഭിച്ച 32 പരിശീലനാർഥികളെ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. കട്ടപ്പനയില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിൻെറ പരിശീലനം ലഭിച്ച വനസ് ട്രെയിനിങ് സൻെറർ വിപുലീകരിക്കും. കട്ടപ്പന മുനിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ജില്ലതലത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് സൻെറര്‍ ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ല ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി എം. ഹരിദാസ്, ജില്ല പ്ലാനിങ് ഓഫിസര്‍ കെ.കെ. ഷീല, ഡയറ്റ് െലക്ചറര്‍ ജയ്‌മോന്‍ ജോസഫ്, ശാന്തന്‍പാറ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം അസിസ്റ്റൻറ് ജോയ്‌സി ജോസഫ്, കുടുംബശ്രീ ഡി.പി.എം ആർ. ശ്രീപ്രിയ‍, കുടുംബശ്രീ കോഓഡിനേറ്റര്‍ ടി.ജി. അജേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ. ജി. മധു, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ബനഡിക്ട് വില്യംസ് ജോണ്‍സ്, ഫാ. ബാബു മറ്റത്തില്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ.എസ്. ശ്രീരേഖ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.