മൂന്നിന്മേല്‍ കുര്‍ബാന

മണർകാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൻെറ നാലാം ദിവസമായ ബുധനാഴ്ച ക്ക് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് പ്രധാന കാര്‍മികത്വം വഹിച്ചു. ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, ഇ.എം. സാജു (സൻെറ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യ) എന്നിവര്‍ ധ്യാനയോഗങ്ങള്‍ നയിച്ചു. എട്ടുനോമ്പിൻെറ പരിപാടികള്‍ മണര്‍കാട് സൻെറ് മേരീസ് കത്തീഡ്രല്‍ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മണര്‍കാട് പള്ളി ഒഫീഷ്യല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും www.manarcatdsmaryschurch.org ലും തത്സമയം കാണാം. മണര്‍കാട് പള്ളിയില്‍ ഇന്ന് മണർകാട്: കരാട്ടേ പള്ളിയില്‍ കുര്‍ബാന രാവിലെ 6.30ന്, താഴത്തെ പള്ളിയില്‍ രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥന, ഒമ്പതിന് - ജോസഫ് മോര്‍ ഗ്രീഗോറിയോസ്, 11.30ന് പ്രസംഗം - ഫാ. ഗ്രിഗര്‍ ആര്‍. കൊള്ളന്നൂര്‍, 12.30ന് മധ്യാഹ്ന പ്രാര്‍ഥന, ഉച്ചക്ക് 2.30ന് പ്രസംഗം-ഡോ. സിറിയക് തോമസ്, 3.30ന് ധ്യാനം- ഫാ. ഷെറി ഐസക് പൈലിത്താനം, അഞ്ചിന് സന്ധ്യാപ്രാര്‍ഥന, 6.30ന് ധ്യാനം -ഫാ. യൂഹാനോന്‍ വേലിക്കകത്ത്. റാസ നാളെ; ഗതാഗത ക്രമീകരണം കോട്ടയം: മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൻെറ പ്രധാന ചടങ്ങളായ റാസ വെള്ളിയാഴ്ച നടക്കും. ഇതിൻെറ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കെ.കെ. റോഡ് വഴി നേരെ പോകണം. കോട്ടയം ഭാഗത്തുനിന്ന് പാലാ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ വടവാതൂര്‍ മില്‍മ ജങ്ഷനില്‍നിന്ന് തേമ്പ്രാല്‍ക്കടവ് റോഡ് വഴി മോസ്‌കോ ജങ്ഷനിലെത്തി തിരുവഞ്ചൂര്‍ കുരിശുപള്ളി ജങ്ഷനില്‍ എത്തി അയര്‍ക്കുന്നം വഴി പോകണം. കുമളി ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കോട്ടയത്തിനും പുതുപ്പള്ളിക്കും പോകുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി ജങ്ഷനില്‍നിന്ന് തലപ്പാടി വഴി മാധവന്‍പടി ഭാഗത്തേക്കും പുതുപ്പള്ളി ഭാഗത്തേക്കും പ്രവേശിച്ച് പോകണം. പാമ്പാടി ഭാഗത്തുനിന്ന് പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇളപ്പുങ്കല്‍ ജങ്ഷനിലെത്തി പഴയ കെ.കെ. റോഡില്‍ പ്രവേശിച്ച് കിഴക്കേടത്ത് പടി വഴി കാവുംപടിയില്‍ എത്തി പാലാ ഭാഗത്തേക്ക് പോകണം. തിരുവഞ്ചൂര്‍ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് തിരുവഞ്ചൂര്‍ കുരിശുപള്ളി ജങ്ഷനില്‍ എത്തി മോസ്‌കോ, ഇറഞ്ഞാല്‍ വഴി കഞ്ഞിക്കുഴിയില്‍ എത്തി കെ.കെ. റോഡില്‍ പ്രവേശിച്ച് പോകണം. തിരുവഞ്ചൂര്‍ ഭാഗത്തുനിന്ന് കെ.കെ. റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമയന്നൂര്‍ എത്തി ഒറവയ്ക്കല്‍ അരീപ്പറമ്പ് അമ്പലം ജങ്ഷന്‍ വഴി ഏഴാംമൈല്‍ ഭാഗത്തേക്കോ മാലം പാലം ജങ്ഷനില്‍നിന്ന് തിരിഞ്ഞ് അണ്ണാടിവയല്‍ ഭാഗത്തേക്കോ പോകണം. പാലാ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ഒറവയ്ക്കല്‍ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ഏഴാംമൈല്‍, എട്ടാംമൈല്‍ വഴിയോ കെ.കെ േറാഡില്‍ പ്രവേശിക്കണം. പാലാ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ ഒറവയ്ക്കൽ, മാലം പാലം ജങ്ഷന്‍ വഴി തിരിഞ്ഞ് അണ്ണാടിവയല്‍/ഏഴാംമൈല്‍ വഴി പാമ്പാടി റോഡില്‍ പ്രവേശിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.