പദ്ധതി വിനിയോഗം: കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത്​ ഒന്നാമത്​

കാഞ്ഞിരപ്പള്ളി: വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാമതായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 2019-20 വാര്‍ഷിക പദ്ധതി വിനിയോഗത്തിലാണ് നാലുകോടി ചെലവഴിച്ച് ഒന്നാമതായത്. ഭൂവിസ്തൃതിയിലും ജനസാന്ദ്രതയിലും ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പള്ളി 48.96 ശതമാനം പദ്ധതി തുക ചെലവഴിച്ചു. കഴിഞ്ഞ രണ്ടുപ്രളയത്തെയും പ്രകൃതിക്ഷോഭത്തെയും അതിജീവിച്ചാണ് നേട്ടം സ്വന്തമാക്കിയത്. ലൈഫ് ഭവനനിര്‍മാണ പദ്ധതിക്ക് 1.63 കോടി, ഭിന്നശേഷി സ്‌കോളര്‍ഷിപ് 15 ലക്ഷം, പാലിയേറ്റിവ് 12 ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി 14 ലക്ഷം, എയ്ഡഡ് സ്‌കൂളുകള്‍ക്ക് നാപ്കിന്‍ വൻെറിങ് മെഷീന്‍ ആൻഡ് ഡൈജസ്റ്റര്‍ 10 ലക്ഷം, വിവിധ ഡിവിഷനുകളിലെ റോഡ് കോണ്‍ക്രീറ്റിങ്, മണ്ണ് സംരക്ഷണം, കുടിവെള്ളം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1.86 കോടിയും ഉള്‍പ്പെടെ നാലുകോടി ചെലവഴിച്ചു. ജില്ലയിലെ മൂന്നാമത്തെ ഐ.എസ്.ഒ ബ്ലോക്കും സംസ്ഥാനത്തെ രണ്ടാമത്തെ ജനസൗഹൃദ ഓഫിസും ഒന്നാമത്തെ ബാലസൗഹൃദ ഓഫിസുമായ കാഞ്ഞിരപ്പള്ളി ബ്ലോക്കിനെ തെരഞ്ഞെടുത്തത് നാടിന് അഭിമാനമാണ്. ജില്ലയില്‍ സൂചിക സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയ ആദ്യബ്ലോക്കാണ്. ഇതിലൂടെ ബ്ലോക്കില്‍ അപേക്ഷ നല്‍കുന്നയാള്‍ക്ക് ഫോണിലൂടെ മെസേജും രസീതും ലഭിക്കും. അപേക്ഷകൻെറ വീട്ടിലിരുന്ന് വെബ്‌സൈറ്റിലൂടെ വിവരങ്ങളറിയാൻ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോഫി ജോസഫ് അറിയിച്ചു. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബ്ലോക്ക് ഡെവലപ്‌മൻെറ് ഓഫിസര്‍ എന്‍. രാജേഷ്, പ്ലാന്‍ കോഓഡിനേറ്റര്‍ ഷാജി ജേക്കബ്, പ്ലാന്‍ ക്ലര്‍ക്ക് കെ.ആർ. ദിലീപ്, അസി. എക്‌സിക്യൂട്ടിവ് എൻജീനിയർ വി. സബിത, സി.ഡി.പി.ഒമാരായ ബീനാമ്മ ജേക്കബ്, കെ.ജി. ഷൈല, ഡാലി സക്കറിയ എന്നിവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.