ഗാന്ധിസത്തെ മലയാള സാഹിത്യം അവഗണിക്കുന്നു -എം. തോമസ്​ മാത്യു

കോട്ടയം: ഗാന്ധിസത്തെ മലയാള സാഹിത്യം തമസ്കരിക്കാൻ ശ്രമിക്കുന്നുവെന്നും പടിഞ്ഞാറൻ നാടുകളിലെ പ്രത്യയശാസ്ത്ര ങ്ങൾ ഇറക്കുമതി ചെയ്യാനാണ് ഉത്തരാധുനിക എഴുത്തുകാർ ശ്രമിക്കുന്നതെന്നും പ്രഫ. എം. തോമസ് മാത്യു. കേന്ദ്ര സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയോസ് കോളജ് മലയാള വിഭാഗവും സുകുമാർ അഴീക്കോട് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച 'ഗാന്ധിജി മലയാള സാഹിത്യത്തിൽ' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴീക്കോട് ട്രസ്റ്റ് സെക്രട്ടറി ഡോ. പോൾ മണലിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മേഖല സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ, പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, മലയാള വിഭാഗം മേധാവി പ്രഫ. തോമസ് കുരുവിള, സെമിനാർ കോഓഡിനേറ്റർ ഡോ. സെൽവി സേവ്യർ എന്നിവർ സംസാരിച്ചു. തുടർന്ന് ന്യൂഡൽഹി ഗാന്ധി പീസ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. എം.പി. മത്തായി വിഷയാവതരണം നടത്തി. ഡോ. കുര്യാസ് കുമ്പളക്കുഴി, കവി പി.കെ. ഗോപി, ഫാ. ഡോ. കെ.എം. ജോർജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സെമിനാർ ചൊവ്വാഴ്ച സമാപിക്കും. രാവിലെ 10ന് ബാലചന്ദ്രൻ വടക്കേടത്ത്, ടി.എം. എബ്രഹാം എന്നിവർ പ്രബന്ധാവതരണം നടത്തും. മൂന്നുമണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.ഒ.സി കോളജുകളുടെ സെക്രട്ടറി ഡോ. എം.ഇ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. പാമ്പാടി കെ.ജി കോളജ് പ്രിൻസിപ്പൽ ഡോ. ഷൈല എബ്രഹാം അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.