പാർട്ടി മന്ത്രിമാർക്ക്​ സി.പി.എം സംസ്ഥാന സമിതിയിൽ വിമർശ​നം

തിരുവനന്തപുരം: സി.പി.എം മന്ത്രിമാർക്കെതിരെ സംസ്ഥാന സമിതിയിൽ വിമർശനം. പ്രവർത്തകർക്ക് പലപ്പോഴും മന്ത്രിമാരെ ക ാണാൻ കഴിയുന്നില്ല. മന്ത്രിമാർ പ്രവർത്തകരെ കാണാതെ ഒഴിഞ്ഞുമാറി േപാവുകയാണ്. ഇത് തിരുത്തണമെന്ന് ആവശ്യമുയർന്നു. വീടുകളിൽനിന്ന് നിർബന്ധിത പിരിവ് നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നെന്നും വിമർശനമുണ്ടായി. പരിവിനോട് മുഖംതിരിക്കുന്ന വീട്ടുകാരോട് പ്രവർത്തകർ പലപ്പോഴും പ്രതികാരനടപടി കൈക്കൊള്ളുന്നു. വീട്ടുകാരോട് തട്ടിക്കയറുകയും തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇത് അവസാനിപ്പിക്കാൻ എല്ലാതലത്തിലുള്ള ഘടകങ്ങൾക്കും കർശന നിർദേശം നൽകണം. രാഷ്ട്രീയ വിയോജിപ്പുള്ളവരോട് ആശയ സംവാദത്തിന് വേണം ശ്രമിക്കാനെന്നും അഭിപ്രായമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.