ജഗന്നാഥ്​ മിശ്രയുടെ സംസ്​കാര ചടങ്ങിൽ ആചാരവെടി പൊട്ടിയില്ല

സുപൗൽ: ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ സംസ്കാര ചടങ്ങിനിടെ ആചാരവെടി പൊട്ടാതിരുന്നത് സംസ്ഥാന പൊലീസിന് നാണക്കേടായി. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങിനിടെ 22 പൊലീസുകാർ ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഒന്നുപോലും പൊട്ടിയില്ല. മുഖ്യമന്ത്രി നിതിഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. ജഗന്നാഥ് മിശ്രയുടെ ജന്മഗ്രാമമായ സുപൗലിലായിരുന്നു സംസ്കാര ചടങ്ങ്. ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി നിതിഷ് കുമാർ എത്തിയത്. സംഭവം മുൻ മുഖ്യമന്ത്രിയോടുള്ള അനാദരവാണെന്നും അന്വേഷിക്കണമെന്നും രാഷ്ട്രീയ ജനതാദൾ എം.എൽ.എ യദുവൻഷ് കുമാർ യാദവ് ആവശ്യപ്പെട്ടു. ആഗസ്റ്റ് 19നാണ് ജഗന്നാഥ് മിശ്ര ചികിത്സക്കിടെ ഡൽഹിയിൽ അന്തരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.